കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം നിയോജകമണ്ഡലത്തിലെ, ഇട്ടിവ ഗ്രാമപഞ്ചായത്തിൽ പത്തൊമ്പതാം വാർഡ് അയിരൂർ എന്ന സ്ഥലം അധികമാരും കേൾക്കാത്ത ഒരു സ്ഥലമാണ്, അവിടെ പച്ചയായ കുറച്ചു മനുഷ്യർ താമസിക്കുന്നുണ്ട്. വലിയ രീതിയിലുള്ള വികസനപ്രവർത്തനങളോ, വ്യവസായ സ്ഥാപനങ്ങളും ഒന്നും തന്നെ ഇല്ലാത്ത ഗ്രാമമാണ്. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള റോഡിൽ നിന്നും വലിയ ദൂരം യാത്ര ചെയ്യാതെതന്നെ ഇവിടെ എത്തും. ഈറോഡ് പോലും ടാർ ചെയ്യാത്തതും കുണ്ടും കുഴിയും നിറഞ്ഞ ദുഷ്കര യാത്രയാണ്. അയിരൂര് എന്നു പറഞ്ഞ സ്ഥലത്ത് ഏകദേശം 20 25 ഓളം വരുന്ന കുടുംബങ്ങൾ അതിലേറെയും ന്യൂനപക്ഷങ്ങൾ ആയിട്ടുള്ള കൃഷിക്കാരും, കുറച്ചു പ്രവാസികളും, അടങ്ങുന്നതാണ്. ഇവർ മൂന്നുനാല് തലമുറകളായി വളരെയേറെ ബുദ്ധിമുട്ടും പ്രയാസവും സഞ്ചാരയോഗ്യമല്ലാത്ത വഴി യുടെ പേരിൽ അനുഭവിക്കുകയാണ്. ഈയൊരു കാരണം കൊണ്ട് ആറു ഏഴ് കുടുംബങ്ങൾ അവിടെ നിന്ന് പലായനം ചെയ്യപ്പെട്ടു. ഇവിടുത്തെ കുട്ടികളുടെ പഠനം, അവിടുത്തെ ആൾക്കാർക്ക് ദൂരെ നല്ല ജോലി കിട്ടിയാൽ പോകാൻ പറ്റാത്ത ദയനീയസ്ഥിതി, പോയാൽ മാതൃക ഒന്ന് തിരിച്ചു വന്നില്ലെങ്കിൽ, വീട്ടിൽ നിന്നും ആരെങ്കിലും വെളിച്ചവുമായി റോഡിൽ വരണ്ട അവസ്ഥയാണ്, വഴി കുറച്ചുദൂരം ഉള്ളെങ്കിലും നടന്നുപോകാൻ നന്നേ പാടും ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ ഉറപ്പായും മറിഞ്ഞുവീണു മരണം വരെ സംഭവിച്ചേക്കാം, കഴിഞ്ഞ 3 വർഷം മുമ്പ് പ്രദേശവാസിയായ മുബാറക് ഈ വഴിയിൽ മരിക്കുകയുണ്ടായി.
IHRC യുടെ കൊല്ലം ജില്ലയുടെ ഭാരവാഹി ശ്രീ ഷാജി ഈ വിഷയം ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്യുകയും, ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഷൈജു, ഒരു ഭാരവാഹിയായ ഹർഷാദിനെയും കൂട്ടി സ്ഥലം സന്ദർശിക്കുകയും അവിടുത്തെ ആൾക്കാരുമായി അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടും പ്രയാസങ്ങളും നേരിൽ ബോധ്യപ്പെടുകയും, കിടപ്പു രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറ്റാത്ത ഒരു ദുരന്ത സ്ഥിതി വിഷമത്തോടെ ഞങ്ങൾ മനസ്സിലാക്കി, ഈ വഴിക്ക് വേണ്ടി മൂന്നു തലമുറകളായി അവർ മുട്ടാത്ത വാതിലുകളില്ല, പ്രയോജനമുണ്ടായില്ല എന്ന് മാത്രമല്ല അവർക്കു വേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. നിലവിലുള്ള വഴിക്ക് പുറമേ ഏതെങ്കിലും സൈഡിൽ നിന്ന് കുറച്ചു ഭൂമി കിട്ടാനുള്ള ശ്രമം നടത്തി രണ്ടു വസ്തുക്കാർ ഒഴികെയുള്ളവർ പൈസ കൊടുക്കാതെ തന്നെ വഴി കൊടുക്കാൻ തയ്യാറാണ്.
ഇതുപോലും മുൻകൈയെടുത്ത് അവരുടെ പ്രശ്നത്തിനു പരിഹാരം കാണുവാൻ ഒരു ജനപ്രതിനിധി പോലും അവർക്ക് ഇല്ലാതായി, കൊല്ലം ജില്ലാ കമ്മിറ്റി ഇട്ടിവാ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ ഫോണിൽ വിളിച്ച് പരാതി അറിയിക്കുകയും ഏതെങ്കിലും മാർഗത്തിൽ അവരുടെ നിലവിലുള്ള വഴിയേ സഞ്ചാരയോഗ്യമായ കൊടുക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളണം എന്ന് പറയുകയുണ്ടായി, അതിനുപുറമേ മണ്ഡലത്തിലെ എംഎൽഎയും സംസ്ഥാനത്തെ ക്ഷീരവികസന മന്ത്രിയുമായ ശ്രീ ചിഞ്ചു റാണിക്കും, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിനും IHRC,കൊല്ലം ജില്ലാ കമ്മിറ്റി മുൻകൈയെടുത്തു കൊണ്ട് 17 കുടുംബങ്ങളെ കൊണ്ട് നിവേദനം കൊടുക്കുവാൻ വേണ്ട കാര്യങ്ങൾ ചെയ്യുകയുണ്ടായി.
