'എന്തെല്ലാം വേദനകളാണ് അമ്മമാർ ഉള്ളിലൊതുക്കുന്നത്. ശരിക്കും അമ്മയെന്ന വാക്കിന് അർഥം തേടുമ്പോൾ തെളിയുന്നത് കാസർകോട്ടെ എൻഡോ സൽഫാൻ ദുരിതേ മേഖലയിലെ അമ്മമാരുടെ ദയനീയ ചിത്രങ്ങളാണ്.
പ്രസവിച്ചു മൂന്ന് പതിറ്റാണ്ടിന്നിപ്പുറവും കിടക്കപ്പായയിൽ മസ്‌തിഷ്കവളർച്ച നേടാത്ത മാംസജീവനെയും നെഞ്ചോടു ചേർത്ത് താരാട്ട് പാടുന്ന കാസർകോട്ടെ അമ്മമാർ..ഇന്ന് വർത്തമാന മലയാളനാടിന്റെ ചോദ്യചിഹ്നമാണ്...
മനുഷ്യനെ ഭരണകൂടം മറന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ ലോക മാതൃകയാണ് ഇവിടെ പലപ്പോഴായി നടത്തിയ സർവേകൾ, ഇത് വ്യാജമാണ് സത്യസന്ധമായി നടത്തണം,ഇരകൾ തന്നെ നീതിക്കായി സമരം നടത്തേണ്ടി വരുന്നു എന്നതാണ് ഏറെ ദയനീയം. വർഷങ്ങൾ പലതെടുത്തു ശീതീകരിച്ച നിയമസഭക്കുള്ളിൽചർച്ച കൾ നടന്നോ ഇല്ലയോ എന്ന് തിരക്കുന്നില്ല,കേന്ദ്ര സംസ്ഥാന സർക്കാരുകൾ പലപ്പോഴായി പഠനങ്ങൾ നടത്തിപക്ഷേ മിക്കവയ്ക്കും ഒരേ സ്വരമായിരുന്നു എന്നതാണ് വേദനാ ജനകം,അനുദിനം പൊള്ളിമരിക്കുന്ന ജനതയുടെ ശബ്ദം എത്താൻ ആണ് മലനാട് ടി വി യുടെ ഈ ജനപക്ഷ യാത്ര എന്ന് വിചാരിക്കുന്നു, ജീവിതദുരന്തങ്ങൾക്ക് മുന്നിൽ സർക്കാർ നൽകി എന്ന് പറയുന്ന, അതും മരിച്ചവർക്ക് നൽകി എന്ന് പറയുന്ന തുക,ഈ തുക പ്രഹസനമായിരുന്നു. ജീവൻ ഉള്ളപ്പോൾ ദുരിതബാധിതരെ കാണാൻ കഴിയാത്ത സർക്കാർ സംവിധാനങ്ങൾ, മരണം ത്തിന് മാത്രം പരിഹാരം നൽകിയോ....????മനുഷ്യനാൽ തീർത്ത ദുരന്തത്തിന്റെ ഇരകളാണ് തങ്ങളെന്ന് തിരിച്ചറിയാൻ പോലും സാധിക്കാതെ വേദന തിന്ന് ജീവിക്കുകയാണ് ഈകൂട്ടർ അവർക്ക് വേണ്ടത് പ്രഖ്യാപനങ്ങളല്ല, നീതിയാണ്.വേദന കണ്ട് മരവിച്ച മനസിന് അത് ലഭ്യമാകില്ല. എങ്കിലും, ഭരണകൂടങ്ങൾ വികലമാക്കിയ ശരീരത്തിനെങ്കിലും നീതി ആവശ്യമാണ്, അത്യന്താപേഷിതമാണ്.അത് മനുഷ്യാവകാശമാണ്.മനുഷ്യ മനഃസാക്ഷിയുടെ പ്രശ്നമാണിത് നാലുദശകങ്ങൾക്ക് ഇപ്പുറവും,പെയ്യിച്ച വിഷമഴയ്ക്കൊപ്പം മണ്ണിൽ ജനിച്ച മനുഷ്യർക്ക് നീതി അകലത്തിലാണ്.... ഈ പോരാട്ടം പുതിയ തലമുറക്ക്, ഇടുക്കി, കാസർഗോഡ് എന്ന് എടുത്തു പറയാതെ പരിസ്ഥിതിക്ക് ഒപ്പം ഒരു നവകാർഷിക സമ്പ്രദായ രൂപീകരണത്തിന് ജനങ്ങളോടൊപ്പം നിന്ന്.. സ്വീകരിക്കുന്ന ജനകീയ മാധ്യമ ധർമ്മം എന്ന് വിശേഷിപ്പിക്കുവാൻ ആണ് ഞാൻ ഉദ്ദേശിച്ചത്
ഇനി സമരമുഖത്താകണം ഓരോ മാധ്യമപ്രവർത്തകനും.. ധർമ്മസംരക്ഷണർത്ഥമുള്ള അവതാരമായി മാറണം...'


