Ad Code

⛔സംസ്ഥാനത്ത് അതിശക്ത മഴ വരുന്നു,മുന്നറിയിപ്പ്*

  


തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയ്ക്ക് മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ പരക്കെ മഴയെന്നും മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്തെ ജലസംഭരണികള്‍തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വിദഗ്ധ സമിതി കൈക്കൊള്ളും. ഡാമുകള്‍ തുറക്കുന്നതിന് മൂന്നുമണിക്കൂര്‍മുന്‍പ് ജില്ലാകലക്ടര്‍മാരെ വിവരം അറിയിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. മണ്ണിടിച്ചില്‍സാധ്യതാ പ്രദേശങ്ങളി്‍നിന്ന് ജനങ്ങളെ നിര്‍ബന്ധമായി ഒഴിപ്പിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. കോളജുകള്‍ പൂര്‍ണമായും തുറക്കുന്നത് ഇരുപത്തിയഞ്ചാം തീയതിയിലേക്ക് മാറ്റി. ഈയാഴ്ച നടക്കാനിരുന്ന പിഎസ് സി പരീക്ഷകളും (21,23) മാറ്റി വച്ചിട്ടുണ്ട്