മധ്യതിരുവിതാംകൂറിന്റെ സിരാകേന്ദ്രമായ അടൂരിൽ 30000 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള ഒരു വസ്ത്രശാല പ്രവർത്തിക്കുന്നു.MR സിൽക്സ് എന്ന പേരിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം അടൂർ ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപം കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവർത്തിച്ചുവരികയാണ്.
പുതിയ ട്രെൻഡുകൾക്ക് അനുസൃതമായ രീതിയിൽ ഏതു പ്രായക്കാർക്കുമുള്ള തുണിത്തരങ്ങൾ ഇവിടെ നിന്നും തിരഞ്ഞെടുക്കാം. അടൂരിലും, ബാലരാമപുരത്തും ഈ വസ്ത്രശാല പ്രവർത്തിക്കുന്നു. ബാലരാമപുരം കൈത്തറി ഉൾപ്പെടെ പ്രശസ്തി ഏറിയ എല്ലാ പുതുപുത്തൻ ബ്രാൻഡുകളും വലിയ വിലക്കുറവിൽ ലഭിക്കുന്നു.
എല്ലാത്തരം ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ വിൽപ്പന വിലയേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്.വിവാഹ വസ്ത്രങ്ങൾക്കായി പ്രത്യേക വിഭാഗവും ഡിസ്കൗണ്ടും ഇവിടെ നിന്നു ലഭിക്കുന്നു.
കാഞ്ചീവരം, തുസാർ സിൽക്ക്, സോഫ്റ്റ് സിൽക്ക് സാമുദ്രിക പട്ട്, ജൂട്ട് സിൽക്ക്, ബനാറസി, പ്രിന്റ്ഡ് സിൽക്ക് തുടങ്ങിയ വിപണിയിലെ പ്രശസ്ത ബ്രാൻഡുകൾ യഥേഷ്ടം തിരഞ്ഞെടുക്കാം.
കൾട്ട് ക്ലാസിക് ജന്റ്റ്ഫ്ലോർ എന്ന പേരിൽ ജെൻസിന് മാത്രമായി ബ്രാൻഡഡ് ഷർട്ട്കളുടെ ഒരു ശേഖരം തന്നെയുണ്ട്. ഇവിടെ റീട്ടയിൽ വിലയേക്കാൾ കുറഞ്ഞ വിലയിൽ ഷർട്ടുകൾ ലഭിക്കും.
ഉത്സവവേളകളിൽ ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് നൽകുന്ന സ്ഥാപനം കൂടിയാണിത്.