Ad Code

ലുലു മോൾ ഭാവി സുപ്രീം കോടതി തീരുമാനിക്കും , അനധികൃത കയ്യേറ്റം ഇനി സുപ്രീംകോടതിയിലേക്ക്..

  


തിരുവനന്തപുരത്ത് ഏതാനും ദിവസങ്ങൾക്കകം ഉദ്ഘാടനം കാത്തിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സമുച്ചയങ്ങളിൽ  ഒന്നായ ലുലു മാൾ അനധികൃത നിർമാണത്തിലൂടെ തീരദേശ നിയമം  ലംഘിച്ചു എന്ന പരാതിയിന്മേൽ ഹർജിക്കാരനായ കൊല്ലം സലിം എന്ന പൊതുപ്രവർത്തകൻ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുകയും സുപ്രീം കോടതി അത് ഫയൽ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. കേരള ഹൈക്കോടതി വിധി ലുലുമാളിന് അനുകൂലമായ രീതിയിൽ ആണ് എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണിത്. ദേശീയപാതയുമായി ബന്ധപ്പെട്ട നിശ്ചിത അകലം പാലിച്ചിട്ടില്ല എന്നത് പ്രഥമദൃഷ്ട്യാ പരാതി ഉയർന്ന കാര്യമാണിത്,സംയുക്ത സമിതിയുടെ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടറുടെ പക്കൽ  ആണ്.

പാർവതി പുത്തനാറിന്റെ   നിർദ്ദിഷ്ഠ പരിധിക്കുള്ളിൽ നിർമ്മാണം ലുലു മാൾ  നടത്തുന്നതായി റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് റവന്യൂ വകുപ്പ് ഇടപെട്ടിരുന്നു. ഇൻലാൻഡ് നാവിഗേഷൻ നിയമം  ലംഘിച്ചതിന്റെ  മെമ്മോ നിലവിലുള്ളപ്പോൾ തന്നെയാണ് പണി തുടരുന്നത് എന്നാണ് വിചിത്രം!

 ഹർജിക്കാരന്റെ പരാതിയെ തുടർന്ന് തങ്ങളുടെ കൂടി ഭാഗം കേൾക്കുവാൻ വേണ്ടി ലുലു മാൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പണവും രാഷ്ട്രീയസ്വാധീനവും ഉപയോഗിച്ച്  നിശബ്ദമാക്കപ്പെട്ട രീതിയിൽ  ലുലുമാൾ നിർമ്മാണം പുരോഗമിക്കുന്നു എന്നതാണ്  ഹർജിക്കാരൻ ആരോപിക്കുന്നത്. കേരളത്തിലെ മാധ്യമങ്ങൾ പോലും ഇത്തരം വാർത്തകളോട് നിസ്സഹകരിക്കുകയാണ് ചെയ്യുന്നത്.

 വികസനം വരുന്നതിനോടോ ഏതെങ്കിലും സ്ഥാപനം കേരളത്തിൽ സ്ഥാപിതമാകുന്നതിനോടോ അല്ല ജനങ്ങൾക്ക് പരാതി,ഇത്തരം വിഷയങ്ങൾ ഉയർന്നുവരുന്ന യഥാസമയം നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ച് പരിഹരിക്കാതെ അത് മുതലെടുത്ത് കൊണ്ട് ധനസമ്പാദനം നടത്തുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടുകൾ വ്യവസായികൾക്ക് തലവേദനയാ ആവുകയാണ് ചെയ്യുന്നത്.