ഇടിമണ്ണിക്കൽ എഡ്ജ് ഒപ്ടിക്കൽസ് അടൂരിൽ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു
ഇടിമണ്ണിക്കൽ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോറൂം അടൂരിൽ പ്രവർത്തനമാരംഭിച്ചു. മധ്യതിരുവിതാംകൂറിന്റെ സിരാകേന്ദ്രമായ അടൂരിൽ പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനം ഡിസംബർ 20 ന് പ്രമുഖ വ്യവസായിയായ ടോമിച്ചൻ അർക്കാഡിയ നിർവഹിച്ചു.
സൗജന്യ നേത്രചികിത്സാ പരിശോധനവിഭാഗവും നവീന കണ്ണടകളുടെ വൻ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്,ലോകത്തിലെ എല്ലാത്തിനും ബ്രാൻഡ് കണ്ണട ഫ്രെയിമുകളും ലെൻസുകളും വളരെ വിലക്കുറവിൽ ഇവിടെ നിന്ന് ലഭിക്കും.
ആദ്യവില്പന കെ ജി വൈദ്യൻ നിർവഹിച്ചു. ഉദ്ഘാടനചടങ്ങിൽ സ്ഥാപന ഉടമ സണ്ണിച്ചൻ ഇടിമണ്ണിക്കൽ, അമ്പിളി സണ്ണിച്ചൻ, വ്യാപാരി വ്യവസായി പ്രസിഡന്റ് ജോർജ് ബേബി, ഫാദർ ഐബിൻ കോറ്റത്തിൽ, എബ്രഹാം മുളമൂട്ടിൽ,ഷാജി പാലത്ര, ഷൈനോ, അഖിൽ ചന്ദ്രശേഖരൻ എന്നിവർ സന്നിഹിതരായിരുന്നു. 30 ദിവസത്തേക്ക് പ്രത്യേക ഓഫർ ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്.